വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇടഞ്ഞ ആന തകര്‍ത്തത് നാല് ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍; മൂടാടി സെക്ഷനില്‍ വൈദ്യുതി വിതരണം താറുമാറായി


കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇടഞ്ഞ ആന നാല് ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് മൂടാടി, കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ പലയിടങ്ങളും വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്.

മൂടാടി സെക്ഷനിലെ എട്ട് ട്രാന്‍സ്‌ഫോമറുകള്‍ വഴിയുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലെ ഒരു ട്രാന്‍സ്‌ഫോമറിന് കീഴിലും വിതരണം തടസപ്പെട്ടു.

വിയ്യൂര്‍ കേളുവേട്ടന്‍ മന്ദിരം, വെള്ളിലാട്ട്, കൊല്ലം എസ്.എന്‍.ഡി.പി ഭാഗം എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഒട്ടുമിക്കയിടങ്ങളും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.