കാപ്പാട് ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന പൂക്കാട് ചെറിയായത്ത് രവീന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു


കൊയിലാണ്ടി: ചെറിയായത്ത് രവീന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. കാപ്പാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചതാണ്.

ഭാര്യ:സാവിത്രി (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്)
മക്കള്‍:ശരത്, മായ.ആര്‍.എസ് (ജി എച്ച് എസ് മേപ്പാടി സ്‌ക്കൂള്‍ അധ്യാപിക), ദീപ (ജി എച്ച് എസ് എസ് മാപ്പിള സ്‌ക്കൂള്‍ അധ്യാപിക)
മരുമക്കള്‍: ഉല്ലാസ് (അഡ്വക്കേറ്റ്), സുനില്‍ കുമാര്‍ (നൊച്ചാട് ഹയര്‍ സെക്കണ്ടറി), അശ്വതി വി.ടി.

സഹോദരങ്ങള്‍: പരേതയായ ശാരദ (പറമ്പത്ത്), ശങ്കുണ്ണി ചെറിയായത് (റിട്ടയേര്‍ഡ് ചേമഞ്ചേരി കൊളക്കാട് യു.പി), സരോജിനി (അങ്കണവാടി ടീച്ചര്‍, പൂക്കാട് റിട്ടയേര്‍ഡ്).

സംസ്‌ക്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.