തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്താണ് സംഭവം. കുട്ടിയുടെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കളാണ് പ്രതികള്‍. ഇവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മാസം മുമ്പാണ് കൂട്ടബലാത്സംഗം നടന്നത്. താന്‍ നേരിട്ട ദുരനുഭവം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഒരു നടപടികള്‍ക്കും വീട്ടുകാര്‍ തയ്യാറായില്ല. സംഭവം മറച്ച് വയ്ക്കാനാണ് വീട്ടുകാര്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ അധ്യാപികയോടാണ് കുട്ടി വിവരം പറയുന്നത്. അച്ഛന്റെ സുഹൃത്തുക്കളാണ് ബലാത്സംഗം ചെയ്തതെന്നും ഇവര്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛനുമായി പ്രതികള്‍ക്ക് കഞ്ചാവ് ഇടപാട് ഉണ്ട്.
പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് പ്രതികള്‍ കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് ബലാത്സംഗം ചെയ്തത്.
വിവരം അറിഞ്ഞ ഉടന്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ എ.സി.പിയാണ് കേസ് അന്വേഷിക്കുന്നത്.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..