തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; പിഷാരികാവ് കാളിയാട്ട മഹോത്സവം ബ്രോഷര്‍ പ്രകാശനം ചെയ്തു


കൊയിലാണ്ടി: ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഉത്സവാഘോഷ കമ്മിറ്റി. കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശന ചടങ്ങ് നടന്നു. ഉത്സവകമ്മിറ്റി ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ജനറല്‍ കണ്‍വീനര്‍ ഇ.എസ്. രാജന് നല്‍കി ബ്രോഷര്‍ പ്രകാശനം ചെയ്തു.

മഹോത്സവത്തിന് മാര്‍ച്ച് 29ന് കൊടിയേറും. ഏപ്രില്‍ 4ന് വലിയ വിളക്ക്, 5ന് കാളിയാട്ടം നടക്കും. ഉത്സവകമ്മിറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍, ട്രസ്റ്റിമാരായ വാഴയില്‍ ബാലന്‍ നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സി. ഉണ്ണികൃഷ്ണന്‍, ശ്രീപുത്രന്‍, പി.പി രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ അരിക്കുളം, ക്ഷേത്രം കീഴ്ശാന്തി ഉണ്ണികൃഷ്ണന്‍ മൂസത്, സന്തോഷ് മുസത്, എ. ശ്രീകുമാരന്‍ നായര്‍, മുരളി കൊണ്ടക്കാട്ടില്‍, പി. ബാബു എന്നിവര്‍ പങ്കെടുത്തു.