കൊയിലാണ്ടി മണ്ഡലം പര്യടനത്തിന് തുടക്കം; കെ.കെ ശൈലജ ടീച്ചറെ വരവേറ്റ് നൂറ് കണക്കിന് ജനങ്ങള്‍


കൊയിലാണ്ടി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ കൊയിലാണ്ടി മണ്ഡലം പൊതുപരിപാടികള്‍ക്ക് തുടക്കമായി. നിയോജകമണ്ഡലത്തിലെ മൂരാട് നടന്ന പൊതു യോഗത്തില്‍ വെച്ച് എല്‍.ഡി.എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ പര്യടന പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു.

മൂരാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം കുറിച്ചത്. അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ബഹുജനങ്ങള്‍ സ്വീകരണ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. ഉജ്വല സ്വീകരണത്തിനു ശേഷം എല്‍.ഡി. എഫ് കോട്ടക്കല്‍ മേഖല കമ്മിറ്റിയുടെ സ്വീകരണ കേന്ദ്രമായ അറബിക് കോളേജ് പരിസരത്ത് എത്തിച്ചേര്‍ന്നു.

നിരവധി ആളുകളാണ് ശൈലജ ടീച്ചറെ കാണാനായി എത്തിയത്. 9.30 ആവിത്താര, 10 അക്ഷര കോളേജ്, 10.30 പെരുമാള്‍പുരം തെരും, 11 പുറക്കാട്, 11.30 തിക്കോടി പഞ്ചായത്ത്, 12 ചിങ്ങപുരം ഇവിടെ വിശ്രമിച്ചശേഷം ഉച്ചയ്ക്ക് മൂന്നുമണിക്ക് മുചുകുന്നില്‍ പര്യടനം തുടരും.

3 മണിക്ക് മുചുകുന്ന്, 3.20 മന്ദമംഗലം, 4 വെള്ളിലാട്ട്, 4.20 കാവുംവട്ടം, 4.40 അണേല, 5 മാവിന്‍ചുവട്, 5 മാവിന്‍ചുവട്, 5.20 എളാട്ടേരി, 5.40 പൊയില്‍ക്കാവ്, 6 കോച്ചേരി വയല്‍, 6.30 തിരുവങ്ങൂര്‍, 7 കാട്ടിലപ്പീടിക എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ സമയക്രമം.