പിഷാരികാവ് കാളിയാട്ട മഹോത്സവം; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സര്‍വ്വക്ഷി യോഗം വിളിച്ച് തഹസില്‍ദാര്‍


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തഹസില്‍ദാര്‍ താലൂക്ക് ഓഫിസില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തു.

തഹസില്‍ദാര്‍ കെ.അലി അധ്യക്ഷം വഹിച്ച യോഗത്തില്‍ ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ഷിബു, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, സി.ഐ. മെല്‍വിന്‍ ജോസ്, എസ്.ഐ. ബിജേഷ്, വില്ലേജ് ഓഫിസര്‍ സൂര്യപ്രഭ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, ഇ.എസ്. രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ടി. പ്രസൂണ്‍, വി.പി. ഇബ്രാഹിം കുട്ടി ,കെ. ചിന്നന്‍ നായര്‍,നടേരി ഭാസ്‌ക്കരന്‍, കെ.ടി. സിജേഷ്, എ.കെ. ശ്രീജിത്ത്, വി.വി. ഫക്രുദീന്‍, കെ.എം. നജീബ്, ടി.കെ. രാധാകൃഷ്ണന്‍, കെ.കെ.സുമേഷ്, ബാലകൃഷ്ണന്‍ അരിക്കുളം എന്നിവര്‍ പ്രസംഗിച്ചു.