പെരുവണ്ണാമൂഴിയിൽ തെങ്ങ് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം


പെരുവണ്ണാമൂഴി: തെങ്ങ് മുറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പെരുവണ്ണാമൂഴി തോണക്കര ടി.സി ബിജുവാണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസ്സായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ബിജു ഓട്ടോറിക്ഷ ഡ്രൈവർ കൂടിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

ചക്കിട്ടപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിൽ യന്ത്രമുപയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തെങ്ങ് ഒടിഞ്ഞ് നിലത്തു വീണ ബിജുവിന് ഗുരുതര പരുക്കുകളുണ്ടായി. ഉടനെ തന്നെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എം.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

തോണക്കര ചെറിയാന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: അന്ന മരിയ, അൻസമരിയ. സഹോദരങ്ങൾ: ബിനു, ബിന്ദു.