ഇത് അതിജീവനത്തിന്റെ കഥ; കൊയിലാണ്ടിക്കാരന്റെ ‘ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം’ ശനിയാഴ്ച നിങ്ങളിലേക്ക്


കൊയിലാണ്ടി: ക്യാൻസർ അതിജീവനത്തിൻ്റെ കഥയുമായി കൊയിലാണ്ടി സ്വദേശി സുഹാസ് പാറക്കണ്ടി. സുഹാസ് രചിച്ച ‘ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം’ മാർച്ച് 19ന് പ്രകാശനം ചെയ്യും. എഴുത്തുകാരി കെ.ആർ മീര പുസ്തക പ്രകാശനം നിർവഹിക്കും.

ശനിയാഴ്ച വൈകീട്ട് 8.30 ഓൺലൈൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തറിൽ പ്രവാസിയായ സുഹാസിന്റെ പുസ്തകം ഇങ്ക് ബുക്കാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. സൂം മീറ്റിംഗിലൂടെയും ഫേസ്ബുക് ലൈവിലൂടെയും ഈ പരിപാടിയുടെ ഭാഗമാകാം.

പരിപാടിയിൽ കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രൊഫ. സി. പി അബൂബക്കർ, അശോകൻ ചരുവിൽ, ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ. കെ ശങ്കരൻ, ഖത്തർ സംസ്കൃതി പ്രസിഡണ്ട് ശ്രീ അഹമ്മദ് കുട്ടി, ഖത്തർ ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജ്, എഴുത്തുകാരി ഷീലാ ടോമി, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സുനീതി സുനിൽ, മുൻ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.

സൂം മീറ്റിംഗ് ഐഡി: 848 9498 9196.
പാസ്സ്കോഡ്: san2022