പേരാമ്പ്രയില്‍ പ്രഭാത സവാരിക്കുപോയ വയോധികന്‍ മരിച്ച നിലയില്‍; സമീപത്തുനിന്നും ഇടിച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലില്‍ വേലായുധന്‍ ആണു മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചെമ്പ്ര റോഡ് കൈലാസ് ഫുഡ് പ്രോഡക്റ്റ്‌സിന് സമീപം ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: വനജ. മക്കള്‍: ലിന്‍സി, ലിനി.