പേരാമ്പ്ര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


ദോഹ: പേരാമ്പ്ര സ്വദേശി ഖത്തറില്‍ അന്തരിച്ചു. വെള്ളിയൂര്‍ കിളിയായി അഹമ്മദ് കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു.

മുപ്പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്നു അഹമ്മദ് കുട്ടി. ഖത്തറില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു.

ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: കദീശ.

മക്കള്‍: ആഷിക് (ദുബായ്), ആഷിറ, ഹസീന.

മരുമക്കള്‍: ഷഫീഖ് (ദുബായ്), ഷാജഹാന്‍ (ഖത്തര്‍).

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അബൂഹമൂറില്‍ ഖബറടക്കി.