‘വടകരയിലെ ജനങ്ങള്‍ സമാധാനത്തിന് വേണ്ടി വോട്ട് ചെയ്യണം, ഞങ്ങളങ്ങനെ മതത്തിന്റെ പേരില്‍ അളക്കപ്പെടുന്നവരായി മാറിയിട്ടില്ല’; ഷാഫി പറമ്പില്‍


പാലക്കാട്: ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോവുന്ന ഓരോ മലയാളിയും ഇന്ത്യ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഇതെന്ന് ചിന്തിക്കണമെന്ന് ഷാഫി പറമ്പില്‍. പാലക്കാട് നിന്നും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഐക്യ ജനാധിപത്യ മുന്നണിക്ക് ചെയ്യുന്ന ഓരോ വോട്ടും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ മതേതര മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള ഏറ്റവും വലിയ കരുത്തായി മാറും. എല്ലാം വോട്ടര്‍മാരോടും ഈ നാടിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ നടത്തുന്ന ഒരു വോട്ടെടുപ്പ് എന്ന നിലയ്ക്ക് ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നെന്നും ഷാഫി പറഞ്ഞു.

രണ്ട് ഭരണകൂടങ്ങളും ജനങ്ങളെ വല്ലാതെ വെറുപ്പിച്ചിരിക്കുയാണ്. അവരോടുള്ള പ്രതിഷേധം അറിയിക്കാനുള്ള ഒരവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. പാലക്കാട് നിന്നും വടകരയില്‍ മത്സരിക്കാന്‍ പോയ എന്നെ സംബന്ധിച്ച് വടകരയിലെ ജനങ്ങള്‍ സമാധാനപരമായ ജീവിതവും സ്വസ്തമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആഗ്രഹിക്കുന്നു, ഞങ്ങളങ്ങനെ മതത്തിന്റെ പേരില്‍ അളക്കപ്പെടുന്നവരായി മാറിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.