‘വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും’; മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി കെ.കെ ശൈലജ ടീച്ചര്‍


വടകര: വടകര ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശി വെസ്റ്റ് യുപി സ്‌കൂളില്‍ ഭര്‍ത്താവ് കെ. ഭാസ്‌കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി. എഫ് വിജയമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്താനായി പിണറായില്‍ എത്തി. രാവിലെ തന്നെ വലിയ ക്യൂ ആണ് സംസ്ഥാനത്തെ എല്ലാ പോളിംങ് ബൂത്തുകളിലും ഉളളത്.