കൊയിലാണ്ടിക്കാരുടെ സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിയിക്കാൻ ഇവർ ഒപ്പമുണ്ട്; എൽ.ഡി.സി, എൽ.ജി.എസ് ഷോർട്ട് ലിസ്റ്റിൽ ഉഗ്രൻ വിജയവുമായി പെഗാസസ്


കൊയിലാണ്ടി: എൽ.ഡി.സി, എൽ.ജി.എസ് ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധികരിച്ചപ്പോൾ ഉഗ്രൻ വിജയവുമായി പെഗാസസ് പിഎസ്‌സി കോച്ചിംഗ് സെന്റർ. എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് 30 പേർ മെയിൻ ലിസ്റ്റിലും 18 പേർ സപ്ലിമെന്ററി ലിസ്റ്റിലും ലാസ്റ്റ് ഗ്രേഡ് സർവെന്റ് ലിസ്റ്റിൽ 13 പേര് മെയിൻ ലിസ്റ്റിലും പത്ത് പേർ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെട്ടു. കൊയിലാണ്ടിയിൽ സർക്കാർ തൊഴിൽ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് പരിശീലനത്തിനായി ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനമായി മാറിയിരിക്കുകയാണ് പെഗാസസ്.

കേരളത്തിലെ പ്രഗൽഭരായ അധ്യാപകർ ആണ് ക്ലാസുകൾ നയിക്കാനെത്തുന്നത്. കൃത്യമായി സിലബസ് കവർ ചെയ്തു കൊണ്ട് ചിട്ടയാർന്ന രീതിയിൽ നടത്തിയ പരീക്ഷകളും മോട്ടിവേഷൻ ക്ലാസ്സുകളുമാണ് തങ്ങളുടെ ഈ വിജയത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ സനൂപ് പി.സി പറഞ്ഞു.

ഇനി വരുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി പുതിയ ജനറൽ ബാച്ച് ജൂൺ 8 തീയതി ആരംഭിക്കും. എൽ.പി, യു.പി ബാച്ച് ജൂൺ 15 ന് ആരംഭിക്കാനാണ് തീരുമാനം.

കൂടുതൽ വിവരങ്ങൾക്ക്: 9061282815