ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍ ഒളിപ്പിച്ച നിലയില്‍ 22 ലിറ്റര്‍; വിൽപനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പിടിയിൽ


Advertisement

പേരാമ്പ്ര: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പേരാമ്പ്ര പോലീസിന്റെ പിടിയില്‍. വലിയപറമ്പില്‍ മീത്തല്‍ അജുവിനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 22 ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. മദ്യം കൊണ്ടുവന്ന ഓട്ടോയും പോലീസ് പിടിച്ചെടുത്തു. പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന്‌ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന്‌ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

Advertisement

ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി സ്ക്വാഡും പേരാമ്പ്ര എസ്.ഐ ഷമീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്‌.

Advertisement

ഇയാൾ പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് അതിസമർത്ഥമായി മാഹിയിൽ നിന്നും മദ്യം കൊണ്ടുവന്ന് കാലങ്ങളായി മദ്യവിൽപന നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പാലേരിയില്‍ നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement

Description: Paleri native arrested with Mahi liquor brought for sale