സബ്ജില്ലാ കലോത്സവം, ശാസ്‌ത്രോത്സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കരാട്ടെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പാലക്കുളം ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍


കൊയിലാണ്ടി: കലാകായിക രംഗങ്ങളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍ ഇന്ത്യ പാലക്കുളം ബ്രാഞ്ച് അംഗങ്ങള്‍.

കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലാ – കായിക – ശാസ്‌ത്രോത്സവങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ഷെസ മന്‍ഹ, സായന്ത് കെ, നക്ഷത്ര കെ.പി, ആയുഷ് ദേവ്, ദക്ഷ ജെ.ആര്‍, ആദിയ എ.പി, വേദ പി.കെ സിയ.കെ എന്നിവര്‍ രണ്ട് വര്‍ഷത്തോളമായി പാലക്കുളത്തെ കാരാട്ടെ സെന്ററില്‍ പരിശാലനം നടത്തിവരുന്ന കുട്ടികളാണ്.

സബ്ജില്ലാ കലോത്സവത്തില്‍ ഭരതനാട്യം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, തിരുവാതിര, ചിത്രരചനാ മത്സരം, പ്രവൃത്തിപരിചയമേള, ഗണിത ശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ മത്സരിച്ച് വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കൊയിലാണ്ടി തഹസീല്‍ദാര്‍ സി.പി മണി നിര്‍വഹിച്ചു. ബ്രാഞ്ച് ഇന്‍സ്ട്രക്ടര്‍ സെന്‍സെയ് സുരേന്ദ്രന്‍ ഒ.ടി, നിമേഷ് വി.പി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.