മയക്കുമരുന്ന് സാമൂഹ്യ വിപത്ത്, ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം; വൈവിധ്യമാര്‍ന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിച്ച് ഒരുമ റെസിഡന്‍സ് അസോസിയേഷന്‍
കൊയിലാണ്ടി: വൈവിധ്യമാര്‍ന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിച്ച് ഒരുമ റെസിഡന്‍സ് അസോസിയേഷന്‍.
ബിഇഎംയുപി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. ഒരുമ പ്രസിഡന്റ് അഡ്വ മുഹമ്മദലി അധ്യക്ഷം വഹിച്ച ചടങ്ങില്‍ മുഖ്യ അഥിതിയായി കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് പങ്കെടുത്തു. ബിഇഎം സ്‌കൂള്‍ അധ്യാപകന്‍ രൂപേഷ് ആശംസകള്‍ അര്‍പ്പിച്ചു.
സാമൂഹ്യ വിപത്തായ മയക്കുമരുന്നിനെതിരെ അതീവ ജാഗ്രത പുലര്‍ത്താന്‍ സമ്മേളനം ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ഉള്‍കൊള്ളിച്ച ബോധവത്കരണ നാടകവും അരങ്ങേറി. ജനറല്‍ സെക്രട്ടറി ബാബു പി.പി നന്ദി പറഞ്ഞു.