പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊരു തുണ; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പെന്‍സില്‍ വെര്‍ച്വല്‍ സ്‌കൂള്‍ ലോഗോ പുറത്തിറക്കി


കൊയിലാണ്ടി: പെന്‍സില്‍ വെര്‍ച്വല്‍ സ്‌കൂള്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ലോഗോ കാനത്തില്‍ ജമീല എം.എല്‍.എ ലോഞ്ച് ചെയ്തു. പഠനത്തില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ അഭിരുചിക്ക് അനുസരിച്ചു പഠനത്തില്‍ സഹായിക്കുകയും അവരില്‍ ഉള്ള സ്‌കില്ലുകള്‍ കണ്ടത്തി അവ ഡെവലപ്പ് ചെയ്തു സമൂഹത്തിന് സമര്‍പ്പിക്കുകയും, അതിനു പ്രാപ്തരായ ഏജു തെറാപ്പിസ്റ്റ്മാരെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് എം.എല്‍.എ ഓഫീസില്‍വെച്ച് നടന്ന ചടങ്ങില്‍ pencil virtual school ന്റെ ഡയറക്ടര്‍മാരായ ഫാത്തിമ അല്‍ ഫിഹിരിയ ബിന്‍ത് അലി, റൈഹാനത്ത് മെഹ്ബൂബ്, അക്കാഡമിക് ഹെഡ് ഷഹാന ലുക്മാന്‍, പെന്‍സിലിലെ എജു തെറാപ്പിസ്റ്റ്മാരായ ഷിഫാനിയ ഉസ്മാന്‍, ഷര്‍മിന നൗഷര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.