മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം; ഒപ്പം കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ അനുഗ്രഹയ്ക്ക് അനുമോദനവും


Advertisement

പയ്യോളി: മേലടി ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ഏകദിന ചലച്ചിത്രോത്സവം നടത്തിയത്.

Advertisement

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവർ അനുഗ്രഹയെ അനുമോദിച്ചു. ക്ലാരസോളാ, ചായില്യം, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്നീ ചിത്രങ്ങൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.

Advertisement

ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി. എം.എം.രവീന്ദ്രൻ, പി.പ്രസന്ന, ലീന, അക്കദമി കോ-ഓർഡിനേറ്റർ നവീന പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. ജി.ആർ.സി ചെയർപേഴ്സൺ രമ്യ സ്വാഗതവും ജി.ആർ.സി കൺവീനർ രാഖേഷ് കുമാർ നന്ദിയും പറഞ്ഞു.


Also Read: “ബസ് ഓടിക്കാനൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്നാണ് ചിലരൊക്കെ വിചാരിക്കുന്നത്, എന്നാൽ എന്റെ കരുത്ത് അതാണ്”; മേപ്പയ്യൂർ സ്വദേശിനിയായ ബസ് ഡ്രൈവർ അനുഗ്രഹ മനസ് തുറക്കുന്നു


Advertisement