Tag: Film Fest

Total 2 Posts

മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം; ഒപ്പം കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ അനുഗ്രഹയ്ക്ക് അനുമോദനവും

പയ്യോളി: മേലടി ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ഏകദിന ചലച്ചിത്രോത്സവം നടത്തിയത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവർ അനുഗ്രഹയെ അനുമോദിച്ചു. ക്ലാരസോളാ, ചായില്യം, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്നീ

പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്ന ചലച്ചിത്ര ക്യാമ്പിന് സമാപനം

തിക്കോടി: പയ്യോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചലച്ചിത്ര ക്യാമ്പ് സമാപിച്ചു. കേരള ചലച്ചിത്ര അക്കാദമി, മൊണ്ടാഷ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പ് ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് സമാപിച്ചത്. സമാപനസമ്മേളനം പു.ക.സ ജില്ലാ കമ്മറ്റി ഭാരവാഹി അനിൽ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു.