Tag: Meladi Block Panchayath

Total 8 Posts

മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം; ഒപ്പം കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ അനുഗ്രഹയ്ക്ക് അനുമോദനവും

പയ്യോളി: മേലടി ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക്‌ ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ഏകദിന ചലച്ചിത്രോത്സവം നടത്തിയത്. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവർ അനുഗ്രഹയെ അനുമോദിച്ചു. ക്ലാരസോളാ, ചായില്യം, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്നീ

കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു (വീഡിയോ കാണാം)

തിക്കോടി: പള്ളിക്കര, മുക്കം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പൂർത്തീകരിച്ച മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത്

രണ്ട് വനിതകളുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ‘സൃഷ്ടി’ നെയിം ബോർഡ് മാനുഫാക്‌ചറിങ്-സ്ക്രീൻ പ്രിന്റിങ് യൂണിറ്റ്

മേപ്പയ്യൂർ: രണ്ട് വനിതകൾ ആരംഭിച്ച സൃഷ്ടി – നെയിം ബോർഡ് മാനുഫാക്ചറിങ് – സ്ക്രീൻ പ്രിന്റിങ് യൂണിറ്റ് മേപ്പയൂർ ടൗണിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച

ലഹരിയ്‌ക്കെതിരെ മേലടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍; ബോധവത്കരണ ക്ലാസ് പയ്യോളി തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

മേലടി: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പയ്യോളി തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. ലീന പുതിയോട്ടില്‍ (ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ്

മേലടി ബ്ലോക്കിൽ ഒരു മാസം നീണ്ട് നിൽക്കുന്ന സെക്കന്ററി പാലിയേറ്റീവ് വളന്റീയർ പരിശീലനം

പയ്യോളി: മേലടി ബ്ലോക്ക്‌ സെക്കന്ററി പാലിയേറ്റീവ് വളന്റീയർ പരിശീലനം തുടങ്ങി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പരിശീലനം ഉദാഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മഞ്ഞക്കുളം നാരായണൻ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ്

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: സി.പി.എമ്മിലെ എം.എം.രവീന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി

കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് മുന്നണി. സി.പി.എമ്മിലെ എം.എം.രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സി.പി.എം നടുവത്തൂര്‍ ബ്രാഞ്ച് അംഗവും കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡന്റുമാണ് എം.എം.രവീന്ദ്രന്‍. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍

മേലടി ബ്ലോക്ക് പഞ്ചായത്ത് ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ

മേലടി: ബ്ലോക്ക് പഞ്ചായത്ത് ജെന്റർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിലയാട്ടിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി

വിവിധ വകുപ്പുകളുടെതായി നാല്‍പ്പത്തിയഞ്ചോളം സ്റ്റാളുകള്‍; ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള

തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ശ്രദ്ധേയമായി. സംസ്ഥാന ആരോഗ്യവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് നടത്തിയ മേള തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടന്നത്. ആരോഗ്യമേള വടകര എം.പി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. എം.സി.എച്ച് ഓഫീസര്‍ എം.പി.പുഷ്പ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്