പരീക്ഷ അടുത്ത ആഴ്ച, അത് കഴിഞ്ഞ് പത്ത് ദിവസം അടിച്ചു പൊളിക്കാം; സംസ്ഥാനത്ത് ഓണാവധി പ്രഖ്യാപിച്ചു


Advertisement

തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടാം തിയ്യതി വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണം അവധിയും പ്രഖ്യാപിച്ചു. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

Advertisement

അതേ സമയം നാളെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍ കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലെ ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു, പാഠ ഭാഗങ്ങള്‍ എടുത്ത് തീര്‍ക്കാനുള്ളതിനാലാണ് ശനിയാഴ്ച പ്രവൃര്‍ത്തി ദിവസമാക്കിയത്.

Advertisement

summary: Onam exam is in August,  holiday date is also announced