വിയ്യൂരിൽ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും നാളുകൾ; ആവേശമായി വി.പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി ഓണാഘോഷം


കൊയിലാണ്ടി: ആവേശമായി വി.പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂർ ഓണാഘോഷ പരിപാടികൽ . പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പി.ടി.ഉമേന്ദ്രൻ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരൻ വി ആർ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പത്മശ്രീ മീനാക്ഷി അമ്മയെ ആദരിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രരചന മത്സരവും കലാ പരിപാടികളും അരങ്ങേറി.

നഗരസഭാംഗങ്ങളായ പി.രത്നവല്ലി, അരീക്കൽ ഷീബ, നടേരി ഭാസ്കരൻ, ഒ.കെ ബാലൻ, പി.ടി ഉമേഷ്, രൂപേഷ് എന്നിവർ സംസാരിച്ചു.