കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആസ്വാദകഹൃദയം നിറച്ച് നാദപഞ്ചമം


ചേമഞ്ചേരി: കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാദപഞ്ചമം അരങ്ങേറി. കര്‍ണാട്ടിക് ഹിന്ദുസ്ഥാനി തുകല്‍ വാദ്യങ്ങളുടെ മേള അകമ്പടിയില്‍ ഹംസധ്വനി രാഗത്തില്‍ ആദി താളത്തില്‍ ചിട്ടപ്പെടുത്തിയ ‘വാതാപി ഗണ പതിമ്’കീര്‍ത്തനത്തില്‍ തുടങ്ങി മധ്യമാവതിയിലെ മംഗളകീര്‍ത്തനംവായിച്ച് തനിയാവര്‍ത്തനത്തില്‍ സമാപിപ്പി ക്കുകയായിയുന്നു.

അശോകന്‍ തലക്കുളത്തൂര്‍-നാദ സ്വരവും ലാലുപൂക്കാട് -മൃദംഗം, രാമന്‍നമ്പൂതിരി കുന്നകൊടി-ഘടം, പ്രകാശ് നന്മണ്ട-ഗഞ്ചിറ, പ്രഭാകരന്‍ ആറാഞ്ചേരി-തബല വാദനം എന്നിവയാണ് അവതരിപ്പിച്ചത്.

ശിവദാസ്‌ചെമഞ്ചേരി ഏകോപനം നിര്‍വഹിച്ചു.വൈകീട്ട് സരസ്വതിദേവീ മണ്ഡപത്തില്‍ കേരളകലാമണ്ഡലം പുരസ്‌കാരം നേടിയ മുച്ചുകുന്ന് പദ്മനാഭനും സംഘവും രാമാനുജിതം ഓട്ടന്‍തുള്ളലും കേരള സ്സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ശ്രീഹരിവിനോദ് തായമ്പകയും അവതരിപ്പിച്ചു.

വൈകീട്ട് സരസ്വതിദേവീ മണ്ഡപത്തില്‍ കേരളകലാമണ്ഡലം പുരസ്‌കാരം നേടിയ മുച്ചുകുന്ന് പദ്മനാഭനും സംഘവും രാമാനുജിതം ഓട്ടന്‍തുള്ളലും കേരള സ്സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ശ്രീഹരിവിനോദ് തായമ്പകയും അവതരിപ്പിച്ചു.