വയനാടിന് ഒരു കൈത്താങ്ങ്; ബിരിയാണി ചലഞ്ചുമായി മേപ്പയ്യൂർ ജിവിഎച്ച്എസ് സ്‌ക്കൂളിലെ എൻഎസ്എസ് യൂണിറ്റ്
മേപ്പയ്യൂർ: വയനാട് ഉരുള്‍പൊട്ടലില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവർക്കായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടുകൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ജിവിഎച്ച്എസ് മേപ്പയൂരിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ബിജു യു പ്രിൻസിപ്പാളിൽ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബിരിയാണിയുടെ ആദ്യ വില്‍പന രക്ഷാകർതൃ പ്രതിനിധി അബ്ദുറഹീം വളണ്ടിയര്‍ സ്നിഗ്ധക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ പ്രിൻസിപ്പാൾ അർച്ചന ആർ, ശ്രീ.ബിജു യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ, വളണ്ടിയര്‍ ഷാദിൽ നിഹാൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ ജയസൂര്യ, പ്രമോദ് കുമാർ, ശ്രീജേഷ്, സൈര, ഹബീബത്ത്, സനിൽ കുമാർ, രജീഷ്, ശ്രീഹരി, ഗിരീഷ്, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.
Description: NSS Unit at Meppayyur GVHS School with Biryani Challenge