പേരാമ്പ്ര താലൂക്ക് ആശുപത്രി ഡെന്റല്‍ വിഭാഗം ഇനി സ്മാർട്ട്; ഓട്ടോമാറ്റിക് ഡെന്റൽ ചെയർ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിലെ സൗകര്യങ്ങൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഫുള്ളി ഓട്ടോമാറ്റിക് ഡെന്റൽ ചെയറും ഡൻ്റൽ മെറ്റീരിയൽസും ആശുപത്രിക്ക് കൈമാറി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ ബൈജു പി.കെ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാത്തുമ്മ ടീച്ചർ, മെമ്പർമാരായ പ്രഭാശങ്കർ ലിസി കെ.കെ, ഡോ.വിപിൻ ഭാസ്ക്കർ, സീനിയർ നേഴ്സിംഗ് ഓഫീസർമാരായ ജിനി മോൾ, രാധ സി.വി എന്നിവർ സംസാരിച്ചു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ദന്ത രോഗവിഭാഗമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. പല്ലെടുക്കൽ, നൂതന രീതിയിൽ ഉള്ള പല്ലടയ്ക്കൽ, മുൻവശത്തെ പല്ലുകൾ ഭംഗിപെടുത്താനുള്ള കോംപോസിറ്റ് ചികിത്സ, വായിലെ കാൻസർ ബോധവൽക്കരണം എന്നീ സേവനങ്ങൾ ആശുപത്രിയില്‍ ലഭ്യമാണ്.
Description: New equipment was provided to the dental department of Perambra Taluk Hospital