മറുപുറം കടക്കണമെങ്കിൽ തി​രു​വ​ങ്ങൂ​രോ ചെ​ങ്ങോ​ട്ടുകാ​വോ പോകണം, പൂ​ക്കാ​ട് അ​ടി​പ്പാ​ത സ്ഥാപിക്കണമെന്നാവശ്യം ശക്തം; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺ​ഗ്രസ്


ചേ​മ​ഞ്ചേ​രി: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുമ്പോൾ പൂ​ക്കാ​ട് അ​ടി​പ്പാ​ത സ്ഥാപിച്ചില്ലെങ്കിൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കുമെന്ന് കോൺ​ഗ്രസ്. പൂ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ ബ​സ് ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

ദേശീപാത വികസനം പൂർത്തിയാകുന്നതോടെ ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും താ​മ​സി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം പൂ​ർ​ണ​മാ​യും ഒറ്റപ്പെട്ടുപോകു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഗ​തിനി​ർ​ണ​യം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, കൃ​ഷി​ഭ​വ​ൻ, ഇ.​എ​സ്.​ഐ ക്ലിനി​ക്, പൂക്കാ​ട്      ക​ലാ​ല​യം എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത് ദേ​ശീ​യ​പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്താ​ണ്. പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് എതിർവശത്ത് എത്തണമെങ്കിൽ തി​രു​വ​ങ്ങൂ​ർ, ചെ​ങ്ങോ​ട്ടുകാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​കേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് അടിപ്പാത വേണമെന്ന ആവശ്യവുമായി ജനങ്ങൾ രം​ഗത്തെത്തിയത്.

പൂ​ക്കാ​ട് അ​ടി​പ്പാ​ത അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ.​പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു. ചേ​മ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച    സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷ​ബീ​ർ എ​ള​വ​ന​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ട​ഞ്ചേ​രി സ​ത്യ​നാ​ഥ​ൻ, വാ​ഴ​യി​ൽ ശി​വ​ദാ​സ​ൻ, അ​ജ​യ് ബോ​സ്, സു​ഭാ​ഷ്, അ​നി​ൽ പാ​ണ​ലി​ൽ,    നാ​രാ​യ​ണ​ൻ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.