ബസ്സില്‍ നിന്ന് തെറിച്ചു വീണു; അതേ ബസ്സിന് അടിയില്‍പ്പെട്ട് കൊയിലാണ്ടി സ്വദേശിനിയ്ക്ക് ദാരുണാന്ത്യം


Advertisement

നരിക്കുനി: നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി അതേ ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു.

Advertisement

കണ്ണാടിക്കല്‍ ഭാഗത്ത് ഹരിത കര്‍മ്മ സേനാംഗമായ ഉഷ ജോലിക്ക് പോകുന്നതിനിടയായിരുന്നു അപകടം. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം നടന്നത്.

Advertisement

താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സില്‍ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവില്‍ എത്തിയപ്പോള്‍ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement