നന്തി സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


മൂടാടി: നന്തി സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഓടോമല്‍ റഫീഖ് (കാവേരി)യാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

നന്തിയില്‍ ടാക്‌സി ഡ്രൈവറായി ഏറെക്കാലം ജോലി ചെയ്തിരുന്നു. അച്ഛന്‍: കാഞ്ഞിരകുറ്റി അസൈനാര്‍. അമ്മ: ആമിന. ഭാര്യ: സാജിത. മക്കള്‍: ആഫി, അല്ലു, ആമി.