മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കായക്കൂല്‍ അബ്ദുള്ള അന്തരിച്ചു


മേപ്പയ്യൂര്‍: റിട്ടയേര്‍ഡ് തഹസില്‍ദാര്‍ കായക്കൂല്‍ അബ്ദുള്ള അന്തരിച്ചു. 86 വയസാണ്. ചങ്ങരംവെള്ളി മഹല്ല് മുന്‍ പ്രസിഡന്റ്, മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍: പരേതയായ കുഞ്ഞിപ്പാത്തുമ്മ കുന്നുമ്മല്‍, ആമിന കുന്നുമ്മല്‍.
മക്കള്‍: അഹമ്മദ് ബഷീര്‍ കായക്കൂല്‍ (റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), അഹമ്മദ് നിസാര്‍ കായക്കൂല്‍ (റഹ്‌മാനിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോഴിക്കോട്), അസ്മ പാലച്ചുവട്, ആരിഫ കല്ലോട് (അധ്യാപിക-സിറാജുല്‍ഹുദ കുറ്റ്യാടി).

മരുമക്കള്‍: പി.ടി അബ്ദുറഹിമാന്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍, ബി.ടി.എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ തുറയുര്‍), സഫിയ പാലച്ചുവട്, കെ ബക്കര്‍ കല്ലോട് (എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പില്‍), സൗദ പന്തിരിക്കര.

മയ്യത്ത് നിസ്‌ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് ചങ്ങരംവെള്ളി ജുമാ മസ്ജിദില്‍.