മുഹമ്മദ് നിസാം പ്രസിഡന്റ്; എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം


കൊയിലാണ്ടി: എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം. മുഹമ്മദ് നിസാമാണ് കമ്മിറ്റി പ്രസിഡന്റ്.

കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന മുന്‍സിപ്പല്‍ എം.എസ്.എഫിന്റെ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരഹവാഹികളെ തെരഞ്ഞെടുത്തത്. യോഗം സംസ്ഥാന എം.എസ്.എഫിന്റെ മുന്‍ കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ബാസിത്ത് പുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

റഷാദ് വലിയ മങ്ങാട് സ്വാഗതവും ഷംവീല്‍ അധ്യക്ഷനുമായിരുന്നു.

ഭാരവാഹികള്‍:

വൈസ് പ്രസിഡന്റ്:

1)ഷംവീല്‍

2)ശാഹുല്‍ ഹമീദ്

3)സഈദ്

ജനറല്‍ സെക്രട്ടറി: നബീഹ് അഹമ്മദ്

ജോയിന്റ് സെക്രട്ടറി:

1)അന്‍വര്‍ എ.കെ.സി

2)ഫാസില്‍ വലിയമങ്ങാട്

3)ലഹന്‍ ഒമര്‍

ട്രഷറര്‍: റഷ്മില്‍ യു.പി