ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം


Advertisement

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്.

ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം നിറയുകയാണ്. ഇത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു.

Advertisement

യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ.റിയാസ് ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദലി, സിഫാദ് ഇല്ലത്ത്, റനിൻ അഷ്റഫ്, തുഫൈൽ വരിക്കോളി, സവാദ് പുറായിൽ, ആസിഫ്, ഫർഹാൻ, ഹിഷാം, മുഫ്നിദ് ഒ.കെ, ഷാമിൽ എന്നിവർ സംസാരിച്ചു.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

Advertisement
Advertisement