അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് കാരയാട്ടെ സി.പി.എം പ്രവർത്തകർ; രാധക്കും മധുവിനും സ്നേഹവീടിന്റെ താക്കോൽ കെെമാറി മന്ത്രി പി.എ.മുഹമ്മദ് റിയാസ്


അരിക്കുളം: രാധക്കും മധുവിനും സ്വന്തം വീട്ടിൽ സമാധാനമായി കിടന്നുറങ്ങാം, അടച്ചുറപ്പുള്ള വീടെന്ന അവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് കാരയാടെ സി.പി.എം പ്രവർത്തകർ. സി.പി.എം കാരയാട് ലോക്കലിലെ തറമ്മൽ നോർത്ത് ബ്രാഞ്ച് മീത്തലെ പൊയിലങ്ങൽ രാധക്കും മധുവിനും പുതുതായി നിർമ്മിച്ചു നലകിയ സ്റ്റേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

തറമ്മലങ്ങാടിയിൽ നടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.പി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ആറ് ലക്ഷത്തോളം രൂപ ചെലവാക്കി 550 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിച്ചു നലകിയത്. വീടിന്റെ നിർമ്മാണത്തിന് വിവിധ മേഖലകളിലെ തൊഴിലാളികളുടെ പ്രവൃത്തി സൗജന്യമായി ലഭിച്ചിരുന്നു.

ചടങ്ങിൽ ജില്ലാ സെക്രടിയേറ്റ് അംഗം കെ.കെ. മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ, എ.സി.ബാലകൃഷ്ണൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി വി.എം.ഉണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രജനി, കെ.കെ.നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അബിനീഷ്, വാർഡ്മെമ്പർ വി.പി.അശോകൻ എന്നിവർ സംസാരിച്ചു.

വി.പി.ബാബു സ്വാഗതവും എം.വി.ധനേഷ് നന്ദിയും പറഞ്ഞു. തുടർന്ന് അരങ്ങ് കൊയിലാണ്ടിയുടെ നാടൻ പാട്ട്, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.

Summary: Minister PA Muhammad Riyas handed over they snehaveed key to Radha and Madhu