ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍


കോഴിക്കോട്: ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന.

‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. എല്‍.ജി.ബി.ടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിയറള എന്ന സംഘടനയുടെ സ്ഥാപക അംഗം കൂടിയാണ്‌.