കൊയിലാണ്ടിയിൽ ഉൾപ്പെടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പിലേക്ക് അഡ്മിഷൻ തുടരുന്നു, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിൽ അഡ്മിഷൻ തുടരുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2ന് ആരംഭിച്ച ക്യാമ്പുകള്‍ മെയ് 20്ന് അവസാനിക്കും.

ബാഡ്മിൻ്റൺ, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലാണ് ഏതാനും ഒഴിവുകളുള്ളത്. പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാഡമി, തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകളുള്ളത്. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncilkozhikode.com, ഫോണ്‍ : 8078182593 ,0495 2722593