അപകട വിവിരമറിഞ്ഞപ്പോഴും തിരികെ വരുമെന്ന പ്രതീക്ഷ, പിന്നീടറിയുന്നത് മരണവാർത്ത; കൊല്ലം സ്വദേശി റിനീഷിന്റെ മ‍ൃതദേഹം ഇന്ന് സംസ്ക്കരിക്കും


കൊയിലാണ്ടി: കൊല്ലം സ്വദേശി റിനീഷിന് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോഴും സുഖമായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരുമെല്ലാം. എന്നാൽ അധികം വെെകാതെ അവരെത്തേടിയെത്തിയത് റിനീഷിന്റെ മരണവാർത്തയാണ്. ഇന്നലെ വരെ തങ്ങൾക്കൊപ്പം കളിച്ച് ചിരിച്ച് നടന്നവൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ കടുത്ത ദു:ഖത്തിലാണെല്ലാവരും.

വീട്ടിൽ നിന്ന് ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു കാെല്ലം ഊരാംകുന്നുമ്മൽ റിനീഷ്. ഇതിനിടയിൽ കൊയിലോത്തുംപടി എലഞ്ഞിത്തറയിൽ എത്തിയപ്പോഴാണ് അപകടം നടക്കുന്നത്. ആനക്കുളത്തുനിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ബൈക്കും മുചുകുന്ന് ഭാഗത്ത് നിന്ന് ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ റിനീഷിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടശേഷം നിർത്താതെ പോയ ഓട്ടോയെ നാട്ടുകാർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.