മികവിലേക്ക് ഉയര്‍ന്ന് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം; ഫിസിയോതെറാപ്പി യൂണിറ്റും എച്ച്.എം.സി ലാബറട്ടറിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ യൂണിറ്റും ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി ഫിസിയോതെറാപ്പി യൂണിറ്റും എച്ച് എം സി ലാബറട്ടറിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ യൂണിറ്റും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.58 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി യൂണിറ്റും എച്ച് എം സി ലാബറട്ടറിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ മെഷീനും പ്രവര്‍ത്തന സജ്ജമാക്കിയത്. മിതമായ നിരക്കില്‍ ലാബ് ടെസ്റ്റുകള്‍ ചെയ്തുവരുന്ന ആശുപത്രി ലബോറട്ടറിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതോടെ തൈറോയ്ഡ് പോലുള്ള ഹോര്‍മോണ്‍ ടെസ്റ്റുകള്‍ ജനങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്ന് തന്നെ ചെയ്യാന്‍ സാധിക്കും.
ശുചിത്വ ഗുണനിലവാരം മാനദണ്ഡമാക്കി ദേശീയ ആരോഗ്യ ദൗത്യം ഏര്‍പ്പെടുത്തുന്ന കായകല്‍പ്പ് പുരസ്‌കാരവും സംസ്ഥാന സര്‍ക്കാരിന്റെ കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് പുരസ്‌കാരവും മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. കൂടാതെ ഗുണനിലവാരത്തിന്റെ ദേശീയ അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷൂറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അക്രഡിറ്റേഷന്‍ 2020- 21 മുതല്‍ തുടര്‍ച്ചയായി നിലനിര്‍ത്തുന്നു. ഇ- ഹെല്‍ത്ത് വഴിയുള്ള ചികിത്സ സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ഈ ഹെല്‍ത്ത് യു.എച്ച്.ഐ.ഡി കാര്‍ഡ് വിതരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പാലിയേറ്റീവ് ഗൃഹപരിചരണ രംഗത്തും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടന്നുവരുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മികവ് നേടുന്ന പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ അധ്യക്ഷത വഹിച്ചു. ടി പി രാമകൃഷ്ണന്‍ എം.എല്‍.എ ആശംസ സന്ദേശം നല്‍കി.
എച്ച്.ഐ കെ.പങ്കജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, വി.പി. രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, ഡോ. മഹേഷ്, എച്ച്.ഐ സി.പി.സതീശന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിക്രം .വി.വി സ്വാഗതവും എച്ച് ഐ എ.എം. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.