മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ക്കും അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് അനുമോദനവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്


മേലടി: 2023- 24 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കും അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചവര്‍ക്ക് അഭിനന്ദനവുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്. മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന കുമാരിക്കും മികച്ച അങ്കണവാടി വര്‍ക്കറായ രതിക്കുമുള്ള അനുമോദന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

പരിപാടിയില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന പുതിയോട്ടില്‍ ബ്ലോക്ക് മെമ്പര്‍മാരായ റംല പി.വി, നിഷിത.കെ.കെ, ബ്ലോക്ക് സെക്രട്ടറി ജോബി സലാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സി.ഡി.പി ഒ.രാജശ്രീ സ്വാഗതവും സൂപ്പര്‍വൈസര്‍ ഷബ്‌നം നന്ദിയും പറഞ്ഞു.