കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ എം.ഡി.എം.എയുമായി മാനന്തവാടിയില്‍ പിടിയില്‍; മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണവും പിടിച്ചെടുത്തു


മാനന്തവാടി: മാനന്തവാടിയില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ തലകുളത്തൂര്‍ തെക്കേമേ കളത്തില്‍ പി.ടി അഖില്‍(23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു(25), എലത്തൂര്‍ റാഹത്ത് മന്‍സില്‍ എന്‍.ടി നാസിഹ്(25), പുതിയങ്ങാടി പുതിയാപ്പ് ഇമ്പ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്പിപറമ്പില്‍ എസ്.പി പ്രസൂണ്‍(27) എന്നിവരാണ് പിടിയിലായത്.

കാട്ടിക്കുളം ഭാഗത്ത് നിന്ന് തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരില്‍ നിന്ന് നിന്നും 0.9 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രത്യേക ഉപകരണവും സംഘത്തില്‍ നിന്നും പിടികൂടി.

പ്രബോഷണറി എസ്.ഐമാരായ സനീത്, സുധി സത്യപാല്‍, സി.പി.ഒമാരായ അഭിലാഷ്, മിഥുന്‍, അഭിജിത്ത്, ബിജു രാജന്‍, എസ്.സി.പി.ഒ (ഡ്രൈവര്‍) രതീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

summary: with MDMA kozhikode natives arrested in mananthavadi