സോഷ്യൽ മീഡിയ വഴി പ്രണയം, ഒടുവിൽ ഒന്നിച്ച് നാടുവിടാൻ തീരുമാനം; നടുവണ്ണൂർ സ്വദേശിനിയായ പതിനേഴുകാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ


Advertisement

നടുവണ്ണൂർ: പതിനേഴുകാരിക്കൊപ്പം നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂർ സ്വദേശിനിക്കൊപ്പം നാടുവിടാൻ ശ്രമിച്ച 29 കാരനായ ഷെമിമുദ്ദീനെയാണ് അത്തോളി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാന്റിൽ വച്ച് നാട്ടുകാർ തടഞ്ഞ് വച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ പി.കെ.ജിതേഷാണ് ഷെമിമുദ്ദീനെ അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement
Advertisement
Advertisement