പുത്തൻ പ്രതീക്ഷകളുമായി കോളേജ് അഡ്മിഷനായി പോകുമ്പോൾ മണിയൂർ സ്വദേശിയായ പത്തൊൻപതുകാരനെ കാത്തിരുന്നത് അപകടമരണം; പയ്യോളി അട്ടക്കുണ്ട് പാലത്തില്‍ അപകടം സംഭവിച്ചത് നായ വട്ടംചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ


Advertisement

പയ്യോളി: പേരാമ്പ്ര റോഡില്‍ അട്ടക്കുണ്ടില്‍ 19 കാരന്റെ മരണത്തിന് കാരണമായത് തെരുവുനായയെന്ന് നാട്ടുകാര്‍. ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കേന്റവിട ശ്രീരാഗ് മരണപ്പെട്ടത്.

പ്ലസ് ടു കഴിഞ്ഞ ശ്രീരാഗ് ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് രാവിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാന്‍ ഇറങ്ങിയത്. പയ്യോളിയില്‍ ബൈക്ക് വെച്ച് അവിടെ നിന്നും ബസില്‍ പോകാനായിരുന്നു തീരുമാനം. അട്ടക്കുണ്ട് പാലത്തുനിന്നും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് നായ റോഡിന് കുറുകെ ചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പോസ്റ്റില്‍ ഇടിച്ചതാകാം മരണകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു.

Advertisement

അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ശ്രീരാഗിനെ ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Advertisement

പരേതനായ വിനോദിന്റെയും വാട്ടര്‍ അതോറിറ്റി ജീവനക്കാരിയായ ശ്രീകലയുടെയും മകനാണ് ശ്രീരാഗ്.

Advertisement