ഇരിങ്ങലിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു


Advertisement

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement

ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിന്‍ താഴ പള്ളിക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ്.

Advertisement

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement