സ്വന്തം വീട് കുത്തിത്തുറന്ന് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍


കടബാധ്യതയുണ്ടായിരുന്ന സനീഷ് അച്ഛന്‍ കരുതിവെച്ചിരുന്ന പണം അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയില്‍ നിന്നും 30,000 രൂപ സനീഷ് മോഷ്ടിച്ചിരുന്നു. ഇത് അച്ഛന്‍ മനസിലാക്കിയില്ല എന്ന് തോന്നിയപ്പോള്‍ വെള്ളിയാഴ്ച വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു.

കൃത്യം നടത്തിയത് പുറത്തുനിന്നുള്ളയാളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി തന്റേതിനാക്കള്‍ വലിയ ഷൂ ധരിക്കുകയും തകര്‍ന്ന പൂട്ടിലും മുറികളിലും മുളകുപൊടി വിതറുകയും ചെയ്തു. വിരലടയാളും പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചിരുന്നു. ഷൂസിന്റെ സോള്‍ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോ ബ്ലേഡും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. മാവൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദന്‍, എസ്.ഐമാരായ മഹേഷ് കുമാര്‍, പുഷ്പ ചന്ദ്രന്‍, എ.എസ്.ഐ സജീഷ്, എസ്.സി.പി.ഒ അസീസ്, സി.പി.ഒമാരായ ലിജുലാല്‍, ലാലി്ജ ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.