അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ തലത്തില്‍ ഉയര്‍ത്തും; ഉറപ്പ് നല്‍കി എം.എല്‍.എ കാനത്തില്‍ ജമീല
പയ്യോളി: പയ്യോളി നഗരസഭയിലെ തീരദേശ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യം നിറവേറ്റാമെന്ന് ഉറപ്പ് നല്‍കി എം.എല്‍ എ. കാനത്തില്‍ ജമീല. നിലവില്‍ പയ്യോളിയില്‍ തീരദേശത്ത് സ്ഥിതി ചെയ്യുന്ന അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്താനുളള ആവശ്യത്തെയാണ് എം.എല്‍.എ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂളില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനിലാണ് സദസ്സിന് ഉറപ്പ് നല്‍കിയിട്ടുളളത്.
ഇപ്പോള്‍ ആശ്രയിക്കുന്ന സ്‌കൂളുകളില്‍ ഹൈവേ വികസനം പൂര്‍ത്തിയാവുന്നതോടെ തീരദേശത്തുളള വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം ആണ് ഉണ്ടാവുക. ഇതിനു പരിഹാരമെന്നോളമാണ് അയനിക്കാട് സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ആവശ്യം ഉന്നയിച്ചുളള പി.ടി.ഐയുടെ നിവേദനം അംഗങ്ങള്‍ എം.എല്‍,എ യ്ക്ക കൈമാറി. ജനകീയ കണ്‍വെന്‍ഷനില്‍ നഗരസഭാ ഉപാധ്യക്ഷ എ.പി പദ്മശ്രീ അധ്യക്ഷത വഹിച്ചു. പി.ടി എ ചെയര്‍പേഴ്‌സണ്‍ നഹിത ത്വല്‍ഹത്ത്, രാജീവന്‍ കെ.ടി, പി.ടിഎ പ്രസിഡന്റ് പി.റഹീം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നഗരസഭാംഗം ഷൈമ ശ്രീജു ചെയര്‍ പേഴ്‌സണ്‍ ആയും എ.ടി മങേഷ് ജനറല്‍ കണ്‍വീനര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതോ 501 ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു.