കൊയിലാണ്ടിയിൽ വച്ച് പണം നഷ്ടപ്പെട്ടിരുന്നോ? വിഷമിക്കേണ്ട, പൊലീസ് സ്റ്റേഷനിലുണ്ട്; വീണുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ


Advertisement

കൊയിലാണ്ടി: വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ പ്രവർത്തിക്കുന്ന റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ ഉടമ റോസ് ബെന്നറ്റാണ് വീണ് കിട്ടിയ തുക കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.

Advertisement

കഴിഞ്ഞ ദിവസമാണ് കടയിൽ എത്തിയ ഒരാൾക്ക് തുക വീണുകിട്ടിയത്. അവർ ആ തുക കട ഉടമയെ ഏൽപ്പിക്കുകയായിരുന്നു. ഉടമ റോസ് ബെന്നറ്റ് ഉടൻ തന്നെ ഈ തുക കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടവർക്ക് പൊലീസ് സ്റ്റേഷനിലെത്തി വാങ്ങാവുന്നതാണ്.

Advertisement
Advertisement