എന്‍ഡിഎയെ വിറപ്പിച്ച് ഇന്ത്യാ സഖ്യം; ദില്ലിയില്‍ കെജരിവാള്‍ തരംഗമില്ല
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്‍തള്ളി രാജ്യത്ത് ഇന്ത്യാസഖ്യം മുന്നിട്ട് നില്‍ക്കുന്നു. പശ്ചിമ ബംഗാളില്‍ മമത 33 സീറ്റില്‍ ലീഡ് ചെയ്യുന്നു. അതേ സമയം 271 സീറ്റിലേയ്ക്ക് ബി.ജെ.പിയുടെ ലീഡ് കുറഞ്ഞു. ദില്ലിയില്‍ കെജരിവാള്‍ തരംഗമില്ല, ഏഴില്‍ ഏഴ് സീറ്റും ബി.ജെ.പിയ്ക്ക്. നിലവില്‍ എന്‍ഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയില്‍ ഓരേ പോലെ മുന്നേറുകയാണ്.
എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനം പോലെ എന്‍.ഡി.എ യ്ക്ക് അനുകൂലമല്ലെന്നാണ് വോട്ടെണ്ണലിലൂടെ വ്യക്തമാകുന്നത്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തില്‍ പിന്നില്‍ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും മുന്നിലാണ്. അമേഠിയില്‍ സ്മൃതി ഇറാനി പിന്നിലാണ്. എന്‍ഡിഎ സഖ്യം യുപിയില്‍ അടക്കം പിന്നില്‍ പോയി.
തമിഴ്‌നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. യുപിയില്‍ എസ് പി മുന്നിട്ട് നില്‍ക്കുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ബിഹാറില്‍ എന്‍ഡിഎ സഖ്യം മുന്നിട്ട് നില്‍ക്കുന്നു. കര്‍ണാടകയില്‍ എന്‍ഡിഎ ആദ്യ ഘട്ടത്തില്‍ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു.