തെങ്ങില്‍ നിന്ന് വീണ് കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു


Advertisement

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്.

വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ പ്രഭാകരന്റെയും തങ്കമ്മയുടെയും മകനാണ്.

ഭാര്യ: ഷീല.

മക്കള്‍: പ്രഭാഷ്, പ്രജിത, കൃഷ്‌ണേന്ദു.

മരുമക്കള്‍: ദീപ്തി, ഷൈജു, ശശി.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കരിക്കും.

Advertisement
Advertisement
Advertisement