കോഴിക്കോടുനിന്നും യാത്രപോകാം, വാഗമണ്‍, മൂന്നാര്‍, സൈലന്റ് വാലി…; സെപ്റ്റംബറില്‍ ആകര്‍ഷകമായ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി


കോഴിക്കോട്: സെപ്റ്റംബര്‍ മാസത്തില്‍ ആകര്‍ഷകമായ വിനോദയാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. സെപ്റ്റംബര്‍ ആറു മുതല്‍ പതിനാറ് വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്ര.

സെപ്റ്റംബര്‍ ആറിന് രാവിലെ എഴുമണിയ്ക്ക് ആരംഭിക്കുന്ന തൊള്ളായിരംകണ്ടി വയനാട് യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് രാത്രി പത്തുമണിയ്ക്ക് വാഗമണ്‍ കുമിളി യാത്രയാണ്. എട്ടാം തിയ്യതി രാവിലെയാണ് മൂന്നാറിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അന്നേദിവസം തന്നെ രാത്രി എട്ടിന് ആരംഭിക്കുന്ന മാമലകണ്ടം മൂന്നാര്‍ യാത്രയുമുണ്ട്. സെപ്റ്റംബര്‍ പത്തിന് നെല്ലിയാമ്പതിയിലും സെപ്റ്റംബര്‍ പതിനാറിന് സൈലന്റ് വാലിയിലേക്കും യാത്ര തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 9846 100728 9544477954 കോഡിനേറ്റര്‍ 99617 61708.

പാക്കേജ് വിശദാംശങ്ങള്‍:

ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍- 2220രൂപ
സൈലന്റ് വാലി- 1580രൂപ
വാഗമണ്‍, കുമളി- 4430രൂപ
വാഗമണ്‍, വേഗ- 3500
തുഷാരഗിരി, തൊള്ളായിരം കണ്ടി- 1150രൂപ.