വൻ തുക അടങ്ങിയ പേഴ്സ് വീണു കിട്ടി; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ നല്ല മാതൃക
കൊയിലാണ്ടി: ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് വീണ് കിട്ടിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് ജീവനക്കാർ. ആശുപത്രിയുടെ വെയിറ്റിങ് ഏരിയയിൽ നിന്നാണ് പേഴ്സ് വീണുകിട്ടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് പേഴ്സ് ലഭിച്ചത്.
സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് ആശുപത്രി ജീവനക്കാർ പേഴ്സിന്റെ ഉടമയെ കണ്ടെത്തിയത്. ഇ-ഹെൽത്ത് കാർഡ് എടുക്കാൻ വന്നവരുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. ആശുപത്രിയിലെ കമ്പ്യൂട്ടറിൽ നിന്ന് നമ്പർ ശേഖരിച്ചാണ് ഉടമയെ വിവരം അറിയിച്ചത്. തുടർന്ന് കെ.ജി.എച്ച്.ഡി.എസ്.ഇ.യു (സി.ഐ.ടി.യു) പ്രവർത്തകരായ ഷൈജു നന്ദകുമാറും രാഹുലും ചേർന്ന് പേഴ്സ് ഉടമയായ ധന്യക്ക് കൈമാറി.