മൂന്നാം ചരമവാര്‍ഷികത്തില്‍ യു.രാജീവന്‍ മാസ്റ്ററുടെ ഓര്‍മ്മകളില്‍ കൊയിലാണ്ടി; പുളിയഞ്ചേരിയിലെ വീട്ടിലും സര്‍വ്വീസ് സഹകരണ ബാങ്കിലും അനുസ്മരണ പരിപാടി
കൊയിലാണ്ടി: ഡി.സി.സി മുന്‍ പ്രസിഡന്റ് യു.രാജീവന്‍ മാസ്റ്ററുടെ മൂന്നാം ചരമ വാര്‍ഷികം ആചരിച്ചു. പുളിയഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, കെ.പി.സി.സി മെമ്പര്‍മാരായ കെ.രാമചന്ദ്രന്‍, പി.രത്‌നവല്ലി, മഠത്തില്‍ നാണു, നേതാക്കളായ വി.പി.ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, വി.വി.സുധാകരന്‍, മുരളി തോറോത്ത്, കെ.ടി.വിനോദന്‍, പി.വി.വേണുഗോപാല്‍, രജീഷ് വെങ്ങളത്ത് കണ്ടി, നടേരി ഭാസ്‌കരന്‍, മനോജ് പയറ്റുവളപ്പില്‍, പി.വി.വേണുഗോപാല്‍, സുരേഷ് ഉള്ളിയേരി, തന്‍ഹീര്‍ കൊല്ലം, എം.വി.ഷംനാസ്, കെ.വി.റീന, കെ.എം.സുമതി, പി.കെ.ശങ്കരന്‍, ഉണ്ണികൃഷ്ണന്‍, എന്‍. ദാസന്‍, ബാബു കോറോത്ത്, ഉണ്ണി പഞ്ഞാട്ട്, ബാലകൃഷ്ണന്‍ മറുവട്ടം കണ്ടി, പി.വി.മണി, ആര്‍.ടി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍വ്വീസ് സഹരണ ബാങ്ക് പ്രസിഡണ്ടായിരുന്ന യു രാജിവന്‍ മാസ്റ്ററെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ബാങ്ക് ഭരണസമിതിയോഗം അനുസ്മരിച്ചു. എന്‍.മുരളീധരന്‍ തോറോത്ത് ആധ്യക്ഷം വഹിച്ചു. സി.പി.മോഹനന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, വി.എം.ബഷീര്‍, ടി.പി.ശൈലജ, എം.ജനറ്റ്, എന്‍.എം.പ്രകാശന്‍, പി.വി.വത്സന്‍, എം.പി. ഷംനാസ്, ടി.വി.ഐശ്വര്യ, സെക്രട്ടറി കെ.ടി.ലത എന്നിവര്‍ പ്രസംഗിച്ചു.