വിഷു എത്തും മുന്നേ പടക്കം പൊട്ടിച്ച് കൊയിലാണ്ടി പൊലീസ്, കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ എഞ്ചിനിൽ നിന്ന് തീയും പുകയും, വിഷു വിപണിയെ കീഴടക്കി പടക്കങ്ങൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് വാർത്തകൾ

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ഏപ്രിൽ 12 ബുധനാഴ്ച) പ്രധാനപ്പെട്ട വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

സ്വയം തൊഴിൽ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധി; മൂടാടി പഞ്ചായത്തിൽ കുടുംബശ്രീ അം​ഗങ്ങൾക്കായി 1.70 കോടി രൂപ വിതരണം ചെയ്തു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി 1 കോടി 70ലക്ഷം രൂപ വിതരണം ചെയ്തു. പഞ്ചായത്തിലെ 36 കുടുംബശ്രീ യൂണിറ്റുകൾക്കാണ് സ്വയം തൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തുക വിതരണം ചെയ്തത്.

സ്വയം തൊഴിൽ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധി; മൂടാടി പഞ്ചായത്തിൽ കുടുംബശ്രീ അം​ഗങ്ങൾക്കായി 1.70 കോടി രൂപ വിതരണം ചെയ്തു

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടിസി ബസിന്റെ എഞ്ചിനിൽ നിന്നും തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ; കൊയിലാണ്ടിയിൽ ബസ് നിർത്തി യാത്രക്കാരെ മാറ്റി

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്നും തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടിസി ബസിലായിരുന്നു സംഭവം. എഞ്ചിനിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ യാത്രക്കാരെ ബസിൽ നിന്നിറക്കി.

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടിസി ബസിന്റെ എഞ്ചിനിൽ നിന്നും തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ; കൊയിലാണ്ടിയിൽ ബസ് നിർത്തി യാത്രക്കാരെ മാറ്റി

കമ്പിത്തിരി, മത്താപ്പൂ, റാട്ട്, വർണ്ണ വിസ്മയമില്ലാതെ പൊട്ടിത്തീർന്ന് പടക്കങ്ങൾ; അനധികൃതമായി കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ പൊട്ടിച്ച് തീർക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം

കൊയിലാണ്ടി: വിഷുവിന് മുന്നേ പടക്കങ്ങളുടെ ശബ്ദമാണ് കീഴരിയൂരിലെ ആനപ്പാറ ക്വാറി നിറയെ. അനധികൃതമായി ലോറിയിൽ കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങളാണ് ക്വാറിയിലെത്തിച്ച് പൊട്ടിച്ച് തീർക്കുന്നത്. കൊയിലാണ്ടി, മാഹി, തലശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓൺലെെനിൽ ഓർ‍ഡറെടുത്താണ് പടക്കങ്ങൾ എത്തിക്കാൻ ശ്രമിച്ചത്.

കമ്പിത്തിരി, മത്താപ്പൂ, റാട്ട്, വർണ്ണ വിസ്മയമില്ലാതെ പൊട്ടിത്തീർന്ന് പടക്കങ്ങൾ; അനധികൃതമായി കടത്തുന്നതിനിടയിൽ കൊയിലാണ്ടി പോലീസ് പിടികൂടിയ പടക്കങ്ങൾ പൊട്ടിച്ച് തീർക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം

തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ

കൊയിലാണ്ടി: വിഷുക്കണിക്കും സദ്യക്കുമൊപ്പം മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് പടക്കങ്ങൾ. കമ്പിത്തിരിയും, മത്താപ്പൂവുമുൾപ്പെടെ വർണ്ണ വിസ്മയങ്ങളുടെ ഉത്സവം കൂടിയാണ് വിഷു. അതിനാൽ വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയിലാണ്ടിയിലെ പടക്കവിപണിയും സജീവമാണ്. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്.

തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത പടക്കം, ചൂളമടിച്ച് കറങ്ങുന്ന ചക്രം, ഒപ്പം ഫ്രീഫയറും അവതാറും ഡാൻസിം​ഗ് ബട്ടർഫ്ലെെയും; കൊയിലാണ്ടിയിലെ വിഷു വിപണി കീഴടക്കി പടക്കങ്ങൾ

കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ ഇന്ന് നടന്നത് ‘സാമ്പിള്‍ വെടിക്കെട്ട്’; അനധികൃത പടക്കങ്ങള്‍ പൊട്ടിക്കുന്നത് നാളെയും തുടരും, ഇന്നത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)

കൊയിലാണ്ടി: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി പൊലീസ് പിടിച്ചടുത്ത പടക്കങ്ങള്‍ പൊട്ടിച്ച് തീര്‍ക്കുന്ന ജോലി നാളെയും തുടരും. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് വരെ പൊട്ടിച്ചിട്ടും തീരാത്ത പശ്ചാത്തലത്തിലാണ് നാളെയും പടക്കം പൊട്ടിക്കുന്നത് തുടരാന്‍ പൊലീസ് തീരുമാനിച്ചത്.

കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ ഇന്ന് നടന്നത് ‘സാമ്പിള്‍ വെടിക്കെട്ട്’; അനധികൃത പടക്കങ്ങള്‍ പൊട്ടിക്കുന്നത് നാളെയും തുടരും, ഇന്നത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)